നമീബിയ - മരുഭൂമിയും സമുദ്രവും കൈകോർക്കുന്ന ഒരു യാത്രയുടെ കഥ
ആ യാത്രയിൽ ഒരു നിമിഷം ഉണ്ടായിരുന്നു… ഒരു വശത്ത് അനന്തമായി വിരിഞ്ഞ മണൽമലകൾ… മറുവശത്ത് തണുത്ത അറ്റ്ലാന്റിക് സമുദ്രം. ഇരുവരുടെയും ഇടയിൽ ഞാൻ നിൽക്കുകയായിരുന്നു. അപ്പോഴാണ് മനസ്സിലായത് ഇത് ഒരു സാധാരണ യാത്രയല്ല… ഇത് നമീബിയയാണ്.
ലോകത്തിലെ ഏറ്റവും പഴക്കമുള്ള മരുഭൂമികളിലൊന്നായ Namib Desert കടലിനെത്തി ചേരുന്ന അപൂർവ സ്ഥലമാണ് ഇത്. Swakopmund ഭാഗങ്ങളിലൂടെ സഞ്ചരിക്കുമ്പോൾ, ഒരു വശത്ത് മണലും മറുവശത്ത് കടലും ഇത് പ്രകൃതിയുടെ രണ്ടു അറ്റങ്ങൾ ഒരുമിക്കുന്ന അനുഭവമാണ്. ചൂടുള്ള മരുഭൂമിയും തണുത്ത സമുദ്രധാരയും കൂടിയപ്പോൾ രൂപപ്പെടുന്ന മൂടൽമഞ്ഞ്, ഈ യാത്രയെ ഒരു സ്വപ്നദൃശ്യമായി മാറ്റുന്നു.
അടുത്ത നിമിഷം, ഞാൻ കണ്ടത് ഒരു പിങ്ക് നിറത്തിലുള്ള തടാകം… അതെ, Walvis Bayയിലെ ഉപ്പുതടാകങ്ങൾ സൂര്യപ്രകാശവും മൈക്രോ ആൽഗിയും ചേർന്ന് സൃഷ്ടിക്കുന്ന ആ നിറം, യാഥാർത്ഥ്യമാണോ എന്ന് പോലും സംശയിക്കേണ്ടി വരും.
ഈ രാജ്യത്തിന്റെ മറ്റൊരു പ്രത്യേകത അതിന്റെ നിശ്ശബ്ദതയാണ്. ഏകദേശം 25 ലക്ഷത്തോളം മാത്രം ജനസംഖ്യ കിലോമീറ്ററുകൾ സഞ്ചരിച്ചാലും ഒരാളെയും കാണാനാകാത്ത വിശാലത. എന്നാൽ അതിനിടയിൽ ഹിംബ, ഹെറേറോ പോലുള്ള ഗോത്രവിഭാഗങ്ങൾ ഇന്നും അവരുടെ പാരമ്പര്യ ജീവിതരീതികൾ നിലനിർത്തി ജീവിക്കുന്നു കാലം ഇവിടെ പതുക്കെ നീങ്ങുന്നതുപോലെ.
ഒരു സന്ധ്യയിൽ “Braai” എന്ന ബാർബിക്യൂയുടെ ചുറ്റും ഇരിക്കുമ്പോൾ, fresh seafood ഉം വന്യമൃഗമാംസവും രുചിച്ചുകൊണ്ട്, ഈ ഭൂമിയുടെ വ്യത്യസ്തത മനസ്സിലാകുന്നു പ്രകൃതിയോട് ചേർന്ന ഒരു ജീവിതം.
മറന്നുപോകാനാകാത്ത കാഴ്ചകൾ പിന്നെയും ഉണ്ടായിരുന്നു… Sossusvleiയിലെ ചുവന്ന മണൽമലകൾ സൂര്യോദയത്തിൽ നിറം മാറുന്ന നിമിഷം… Etosha National Parkയിൽ ഒരേ സ്ഥലത്ത് കൂടിയിരിക്കുന്ന വന്യജീവികൾ… Deadvleiയിൽ നൂറുകണക്കിന് വർഷങ്ങൾ പഴക്കമുള്ള വൃക്ഷങ്ങൾ നിശ്ശബ്ദമായി നിലകൊള്ളുന്നത്…
ഇത് ഒരു രാജ്യം മാത്രമല്ല… ഒരു അനുഭവങ്ങളുടെ ശേഖരം തന്നെയാണ്.
- യാത്ര എളുപ്പമോ?
ഇന്ത്യയിൽ നിന്ന് നേരിട്ടുള്ള വിമാന സർവീസുകൾ ഇല്ലെങ്കിലും, South Africa, Zambia, അല്ലെങ്കിൽ Zimbabwe വഴി എളുപ്പത്തിൽ എത്താം. ഇന്ത്യൻ പൗരന്മാർക്ക് Namibiaയിലേക്ക് e-Visa ലഭ്യമാകുന്നതും യാത്രയെ കൂടുതൽ സൗകര്യപ്രദമാക്കുന്നു. അതിനാൽ തന്നെ, നമീബിയയോടൊപ്പം ഈ രാജ്യങ്ങളും ചേർത്ത് ഒരു വലിയ ആഫ്രിക്കൻ യാത്രയായി പ്ലാൻ ചെയ്യുന്നത് കൂടുതൽ സമ്പൂർണ്ണ അനുഭവമാകും. The capital of Namibia is Windhoek.
എന്തുകൊണ്ട് നമീബിയ?
കാരണം, ഇവിടെ നിങ്ങൾ കാണുന്നത് സ്ഥലങ്ങൾ അല്ല… അനുഭവങ്ങളാണ്. ജനക്കൂട്ടമില്ലാത്ത ഒരു ലോകം… ശബ്ദമില്ലാത്ത വിശാലത… പ്രകൃതിയുടെ അസൽ രൂപം… നമീബിയ അപൂർവമായ ഒരു സ്ഥലമാണ്.
വിദ്യാഭ്യാസവും യാഥാർത്ഥ്യവും
മഡഗാസ്കറിലെ literacy rate ഏകദേശം 75% ചുറ്റിലും ആണ്.
വിദ്യാഭ്യാസം വളർന്നുവരുന്നുണ്ടെങ്കിലും, ഗ്രാമപ്രദേശങ്ങളിൽ ഇപ്പോഴും വെല്ലുവിളികൾ നിലനിൽക്കുന്നു.ലോകം എത്ര വ്യത്യസ്തമാണ്…
ഒരിടത്ത് നമുക്ക് സാധാരണയായത്, മറ്റൊരിടത്ത് ഒരു സ്വപ്നം തന്നെയാണ്.