മഡഗാസ്കർ – ലോകത്ത് മറ്റെവിടെയും കാണാനാകാത്ത ഒരു ദ്വീപ്

Madagascar Blog by Bestination Holidays

ഒരു ദിവസം… ഞാൻ എത്തിയതൊരു സ്ഥലത്ത്…
അത് ഒരു ദ്വീപ് ആയിരുന്നു…

ആഫ്രിക്കയുടെ കിഴക്കൻ തീരത്തോട് ചേർന്ന് ഇന്ത്യൻ മഹാസമുദ്രത്തിന്റെ നടുവിൽ ഒറ്റപ്പെട്ട് കിടക്കുന്ന Madagascar—
ഏകദേശം 88 മില്യൺ വർഷങ്ങൾക്ക് മുമ്പ് മറ്റ് ഭൂഖണ്ഡങ്ങളിൽ നിന്ന് വേർപെട്ടത്.   അതുകൊണ്ടുതന്നെ ഇവിടെ ഉള്ള ജീവജാലങ്ങളിൽ 90% ലോകത്ത് മറ്റെവിടെയും ഇല്ല.

ഒരു കാട്ടിലൂടെ നടക്കുമ്പോൾ…മരങ്ങളുടെ മുകളിൽ നിന്ന് നമ്മളെ നോക്കുന്ന Lemurs…പ്രകൃതിയുടെ ഏറ്റവും സ്നേഹമുള്ള മുഖം.
നിറങ്ങൾ മാറുന്ന Chameleons…  നിറം മാറുന്നത് മാത്രം അല്ല…
അവരുടെ കണ്ണുകൾ രണ്ടു ദിശകളിൽ ഒരേസമയം നോക്കും മെയിൻലാൻഡ് ആഫ്രിക്കയിൽ നിന്നു വ്യത്യസ്തമായി, മഡഗാസ്കറിൽ സിംഹങ്ങൾ, ആനകൾ, അല്ലെങ്കിൽ ജിറാഫുകൾ ഇല്ല.

ആകാശത്തേക്ക് ഉയർന്ന് നിൽക്കുന്ന ഈ ഭീമൻ മരങ്ങൾ… Avenue of the Baobabs.   800 വർഷം പഴക്കമുള്ളവ…
സൂര്യാസ്തമയത്തിൽ ഇവ കാണുമ്പോൾ, സമയം തന്നെ നിശ്ചലമാകുന്നു.

കടൽത്തീരങ്ങൾ ,വെളുത്ത മണൽ, നീല വെള്ളം… പക്ഷേ തിരക്ക് ഇല്ല… ഒരു സ്വകാര്യ സ്വർഗ്ഗം പോലെ.

  • ജനങ്ങളും ജീവിതവും

ഇവിടത്തെ ജനങ്ങൾ Malagasy people ആഫ്രിക്കൻ വേരുകളും ദൂരെയുള്ള ഏഷ്യൻ (പ്രധാനമായും ഇന്തോനേഷ്യൻ) സ്വാധീനവും ചേർന്ന ഒരു വ്യത്യസ്ത സംസ്കാരം. ജീവിതം ലളിതം

അവരുടെ ഭക്ഷണം Rice ആണ് പ്രധാന ഭക്ഷണം, കൂടെ seafood, fresh vegetables, spices…
മഡഗാസ്കർ ലോകത്തിലെ പ്രധാന vanilla ഉത്പാദകരിൽ ഒന്നാണ് അതിന്റെ സുഗന്ധം ഇവിടത്തെ ജീവിതത്തിന്റെ ഭാഗം തന്നെ.

ഗ്രാമങ്ങളിൽ ജീവിതം ഇന്നും വളരെ അടിസ്ഥാന സൗകര്യങ്ങളോടെയാണ്…
എന്നാൽ സന്തോഷവും സമൂഹബന്ധവും വളരെ ശക്തമാണ്.

  • രാജ്യവും ഭരണവും

    മഡഗാസ്കർ ഒരു republic ആണ് തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റാണ് രാജ്യത്തിന്റെ തലവൻ….തലസ്ഥാനം Antananarivo പഴയ കെട്ടിടങ്ങളും, കുന്നിൻമുകളിലൂടെ പടർന്നിരിക്കുന്ന നഗരവീഥികളും ചേർന്ന ഒരു പ്രത്യേക അനുഭവം.

    രാജ്യം വികസനത്തിന്റെ പാതയിലാണ്…
    പക്ഷേ ഇന്നും പല മേഖലകളിൽ വളർച്ചയ്ക്ക് സാധ്യതകൾ ഉണ്ട്.

  • വിദ്യാഭ്യാസവും യാഥാർത്ഥ്യവും

    മഡഗാസ്കറിലെ literacy rate ഏകദേശം 75% ചുറ്റിലും ആണ്.
    വിദ്യാഭ്യാസം വളർന്നുവരുന്നുണ്ടെങ്കിലും, ഗ്രാമപ്രദേശങ്ങളിൽ ഇപ്പോഴും വെല്ലുവിളികൾ നിലനിൽക്കുന്നു.

    ലോകം എത്ര വ്യത്യസ്തമാണ്…
    ഒരിടത്ത് നമുക്ക് സാധാരണയായത്, മറ്റൊരിടത്ത് ഒരു സ്വപ്നം തന്നെയാണ്.

  • യാത്ര അറിയേണ്ടത്

    ഇന്ത്യയിൽ നിന്ന് നേരിട്ടുള്ള വിമാനങ്ങൾ ഇല്ല…
    കണക്ഷൻ വഴി എത്തണം.
    ഇന്ത്യൻ പൗരന്മാർക്ക് e-visa / visa on arrival ലഭ്യമാണ്.

    കാലാവസ്ഥ ട്രോപ്പിക്കൽ 
    ഏപ്രിൽ മുതൽ ഒക്ടോബർ വരെ യാത്രയ്ക്ക് ഏറ്റവും അനുയോജ്യം.
    കറൻസി: Malagasy Ariary (MGA)

  • എന്തുകൊണ്ട് മഡഗാസ്കർ?

    കാരണം…
    ഇത് ഒരു destination അല്ല…
    ഇത് ഭൂമിയുടെ evolution നേരിട്ട് അനുഭവിക്കുന്ന ഒരു യാത്രയാണ്.